നാദിര്‍ഷ ചിത്രം ‘ ഈശോ’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

യസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ഈശോ’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്. ഈ സിനിമയ്ക്ക് സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്.

Top