മമ്മൂട്ടിക്ക് പിഷാരടിയുടെ പിറന്നാള്‍ സമ്മാനം ഗാനഗന്ധര്‍വന്റെ ട്രെയ്‌ലര്‍

മ്മൂട്ടിയുടെ പിറന്നാള്‍ ദിവസം രമേശ് പിഷാരടി നല്‍കിയ സമ്മാനത്തിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍. ഗാനഗന്ധര്‍വന്റെ ട്രെയ്‌ലറാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി രമേശ് പിഷാരടി നല്‍കിയിരിക്കുന്നത്. രമേശ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്.

ഹരിനായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ഇച്ചായിസ്, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായികയായി എത്തുന്നത്. മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top