പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയില്‍ നടക്കും.

സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി ‘അച്ഛന്‍ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര സംവിധാന രംഗത്തേക്ക് വരുന്നത്. തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ അഭിനയിച്ച ചിത്രം 2011ലാണ് പുറത്തിറങ്ങിയത്. ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയായ സുകു മേനോന്‍ വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top