ഒടിടി റിലീസ്; ഇടവേള നീട്ടണമെന്ന ആവശ്യം ഫിലിം ചേംബർ ചർച്ച ചെയ്യും

കൊച്ചി: തീയേറ്ററർ റിലീസ് ചെയ്യുന്ന സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യം ചർച്ച ചെയ്യാൻ ഫിലിം ചേംബർ തീരുമാനിച്ചു. ഒടിടി റിലിസിനുള്ള ഇടവേള 56 ദിവസമാക്കി ഉയർത്തണം എന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. ഇക്കാര്യം ആഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് ഫിലിം ചേംബറിൻ്റെ തീരുമാനം. ഒടിടി സേവനദാതാക്കളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ചർച്ച നടത്താനാണ് ചേംബർ ആലോചിക്കുന്നത്.

തീയേറ്ററിൽ റിലീസ് ആകുന്ന ചിത്രങ്ങൾ ഒടിടി പ്ലാറ്റ് ഫോമുകൾ റിലീസ് ചെയ്യാൻ നൽകുന്ന കാലാവധി വർധിപ്പിക്കണം എന്നാവശ്യപ്പെട്ടു നേരത്തെ തീയേറ്റർ ഉടമകൾ ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായത്.

Top