കൊച്ചിയില്‍ കഞ്ചാവും, ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest

കൊച്ചി: കൊച്ചിയില്‍ കഞ്ചാവും ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഇടച്ചിറയിലെ അപ്പാര്‍ട്ട്മെന്റില്‍ അടുത്തുള്ള രണ്ടു ഫ്ളാറ്റുകളില്‍ താമസിച്ചിരുന്നരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.

ഇവരില്‍ കഞ്ചാവും ചരസും കൈവശം വച്ചതിന് കൊട്ടാരക്കര പനവേലി കല്ലുപുരത്തു എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് അരുണ്‍(28) എന്നിവരെയും കഞ്ചാവ് ഉപയോഗിച്ചതിന് കൂടെയുണ്ടായിരുന്ന 10 പേരെയുമാണ് അറസ്റ്റു ചെയ്തത്. ഇവര്‍ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. ഷംസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Top