ചലച്ചിത്ര അക്കാദമി; സമാന്തര യോഗം ചേര്‍ന്നില്ലെന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ് ; മിനുട്‌സ് പുറത്ത്

ലച്ചിത്ര അക്കാദമിയില്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന രഞ്ജിത്തിന്റെ വാദത്തെ തിരുത്തികൊണ്ട് യോഗം ചേര്‍ന്നതിന്റെ മിനുട്‌സ് പുറത്ത്. കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 9 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്.

കുക്കുവും സോഹനും പങ്കെടുത്തത് ഓണ്‍ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്‌സില്‍ പറയുന്നു. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേര്‍ന്നു എന്ന വാര്‍ത്തയും ചെയര്‍മാന്‍ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.

രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തില്‍ 23ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. രഞ്ജിത്തിനേയും കേള്‍ക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമര്‍ശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തര്‍ക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Top