ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി; ഒരു കുട്ടിക്ക് പരുക്ക്

മനില: ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി. ദമ്പതികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. തീരദേശ നഗരമായ സിറവായിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെത്തിയ തോക്കുധാരികള്‍ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ദമ്പതികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിച്ചവരെ തോക്കുധാരികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് നേരെ നിറയൊഴിച്ച ശേഷമാണ് ആയുധധാരികള്‍ ഗ്രാമം വിട്ടത്. ഒരു കുട്ടിക്ക് ആക്രമണണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ആയുധധാരികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top