ഇനി ഇവര്‍ക്ക് സിനിമയില്‍ അഭിനയിക്കുവാന്‍ സ്വന്തം നിര്‍മ്മിച്ച് വിതരണം ചെയ്യേണ്ടി വരും !

rima,geethu.remya

കൊച്ചി: താരസംഘടനയെ വെല്ലുവിളിച്ച് പോരിനിറങ്ങിയ നടിമാര്‍ക്ക് അപ്രഖ്യാപിത വിലക്ക് ! ഇവരുമായി അമ്മയിൽ അംഗങ്ങളായ ഒരു താരവും സഹകരിക്കരുതെന്ന നിർദ്ദേശം നൽകി കഴിഞ്ഞതായാണ് സൂചന.

നിര്‍മാണ-വിതരണ-സംവിധായക മേഖലകളിലെ മറ്റ് സിനിമാ സംഘടനകളുടെ നേതൃത്വവുമായും ഉടന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം നടപ്പാക്കാനാണ് ആലോചന.

അച്ചടക്കമുള്ള സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതെ പരസ്യമായി സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചതിന് അച്ചടക്ക നടപടി ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുള്ള ‘നാടക’മാണ് ഇപ്പോഴത്ത രാജിയെന്നാണ് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ കരുതുന്നത്.

ഇവര്‍ക്ക് പിന്നാലെ യുവ നടന്‍ അടക്കമുള്ളവര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബഹുഭൂരിപക്ഷം താരങ്ങളും.

വിരലിലെണ്ണാവുന്ന താരങ്ങളുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലന്നും. ആക്രമിക്കപ്പെട്ട നടിയെ മുന്‍ നിര്‍ത്തി രാജി പ്രഖ്യാപനം നടത്തി സംഘടനയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യാമെന്ന് അറിയാമെന്നുമാണ് ‘അമ്മ’ ഭാരവാഹികള്‍ക്കിടയിലെ നിലപാട്.

dileep

ദിലീപ് കുറ്റവാളിയാണെന്ന് കോടതി കണ്ടെത്താതെ എങ്ങനെ പ്രതിയായി കാണാന്‍ സാധിക്കുമെന്നാണ് അവരുടെ ചോദ്യം. കുറ്റക്കാരനായി ദിലീപിനെ കോടതി കണ്ടെത്തിയതിനു ശേഷം ഇത്തരം ആരോപണം ഉന്നയിച്ചാല്‍ അംഗീകരിക്കാമായിരുന്നുവെന്നും അമ്മ നേതൃത്വം ചൂണ്ടിക്കാട്ടി.

സംഘടനാപരമായി നേരത്തെ എടുത്ത തീരുമാനം നടപടിക്രമങ്ങള്‍ പാലിക്കാതെ ആയിരുന്നു എന്ന് ജനറല്‍ ബോഡി യോഗത്തില്‍ തന്നെ പൊതുവികാരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്.

സംഘടന എന്താണെന്നും അതിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്നും അറിയാമായിരുന്നിട്ടും ദിലീപ് ‘വേട്ട’ ദൗത്യമായി ഏറ്റെടുത്ത മാധ്യമങ്ങളെ കൂട്ട് പിടിച്ച് നടത്തുന്ന ഭീഷണിക്ക് ‘അമ്മ’ വഴങ്ങുന്ന പ്രശ്‌നമില്ലന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം മലയാള സിനിമാ മേഖലയില്‍ നിന്നും 10 താരങ്ങളെയെങ്കിലും കൂടെ നിര്‍ത്താന്‍ ഇപ്പോള്‍ രാജിവച്ചവര്‍ക്ക് ശേഷിയുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

manju

വുമണ്‍ ഇന്‍ കളക്ടീവ് സംഘടന രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നടി മഞ്ജുവാര്യര്‍ പോലും രാജി വയ്ക്കാന്‍ തയ്യാറാവാത്തത് വനിതാ സംഘടനക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്.

വുമണ്‍ ഇന്‍ കളക്ടീവ് സംഘടനയില്‍പ്പെട്ട ഒരാള്‍ക്ക് പോലും അമ്മ എക്‌സിക്യുട്ടീവില്‍ അംഗത്വം കൊടുക്കാതിരുന്നതാണ് രാജിക്ക് കാരണമെന്നും അഭ്യൂഹമുണ്ട്. ഈ കാരണം പറയാന്‍ പറ്റാത്തതിനാല്‍ ദിലീപ് വിഷയം ഉന്നയിക്കുകയായിരുന്നുവത്രെ.

ദിലീപുമായി നല്ല സൗഹൃദമുള്ള ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് എക്‌സിക്യുട്ടീവില്‍ പുതിയതായി ഇടംപിടിച്ചത്.

ദിലീപിനെ പുറത്താക്കാന്‍ മുന്‍പ് സമ്മര്‍ദ്ദം ചെലുത്തിയിരുന്ന പൃഥ്വിരാജും രമ്യാ നമ്പീശനും എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താകുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top