സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു ; വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം ചേരുക.

വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം, തീര്‍പ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ ആഭ്യന്തരം, പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്.

Top