സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ പകുതി കത്തിയ ഫയലുകള്‍ സ്ര്‌ടോങ്ങ് റൂമിലേക്ക് മാറ്റി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തതില്‍ പകുതി കത്തിയ ഫയലുകള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. സ്‌കാന്‍ ചെയ്ത ഫയലുകള്‍ വിദഗ്ധ സമിതിയുടെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകള്‍ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകള്‍ ട്രഷറി സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ഓരോ ഫയലുകളും കൃത്യമായി നമ്പരിട്ടാണ് വിദഗ്ധ സമിതി തലവന്‍ എ കൗശികന്‍ പരിശോധിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രോട്ടോകോള്‍ ഓഫീസും പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതിനപ്പുറത്തുള്ള മുറിയിലാണ് പ്രവര്‍ക്കുന്നത്. പൊലീസിന്റെ പരിശോധനയും നടക്കുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരാനുണ്ട്.

Top