ഫിഗൊ ടൈറ്റാനിയം വകഭേദങ്ങള്‍ക്ക് വില കുറച്ചും ആംബിയന്റ് വകഭേദങ്ങള്‍ക്ക് വില കൂട്ടിയും ഫോര്‍ഡ്

ഫിഗൊ മോഡലുകള്‍ക്ക് ഒരേസമയം വിലകൂട്ടിയും കുറച്ചും ഫോര്‍ഡ്. കഴിഞ്ഞമാസം വില്‍പ്പനയ്ക്കെത്തിയ പുത്തന്‍ ഫിഗൊ ഫെയ്സ്ലിഫ്റ്റ് മോഡലുകളുടെ വില കമ്പനി വെട്ടിക്കുറച്ചു. 39,000 രൂപയുടെ വിലക്കുറവാണ് ഫിഗൊ ടൈറ്റാനിയം വകഭേദങ്ങള്‍ക്ക് ഫോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേസമയം, പ്രാരംഭ ആംബിയന്റ് വകഭേദങ്ങള്‍ക്ക് 8,000 രൂപ ഫോര്‍ഡ് കൂട്ടി. ഇതോടെ 5.23 ലക്ഷം രൂപയായി പുത്തന്‍ ഫിഗൊയുടെ പ്രാരംഭ വില. ആംബിയന്റ് പെട്രോളില്‍ 8,000 രൂപയും ആംബിയന്റ് ഡീസലില്‍ 18,000 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ വകഭേദങ്ങളില്‍ 39,000 രൂപയുടെ വിലക്കുറവ് തുടരും.

ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ഫിഗൊ പുറത്തിറങ്ങുന്നത്. പുതിയ ഫെയ്സ്ലിഫ്റ്റില്‍ പതിപ്പില്‍ 1,200 ഓളം മാറ്റങ്ങള്‍ സംഭവിച്ചെന്നാണ് കമ്പനി പറയുന്നത്.

Top