Fighting Kills 18 Soldiers and 5 Militants in Philippines

മനില: ഫിലിപ്പീന്‍സില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. ബാസിലിന്‍ ദ്വീപിലെ അബു സയാഫ് ഭീകരസംഘവുമായാണ് സൈന്യം ഏറ്റുമുട്ടിയത്. 50ല്‍ അധികം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ മൊറോക്കോ സ്വദേശിയാണ്.

അടുത്തിടെ ഐഎസുമായി കൈകോര്‍ത്തിട്ടുള്ള അബു സയാഫ് സംഘത്തെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

100ല്‍ അധികം പേരായിരുന്നു ഭീകര സംഘത്തിലുണ്ടായിരുന്നത്. ഭീകരര്‍ പിടികൂടിയ നാലു സൈനികരുടെ തലയറുത്താണ് കൊലപ്പെടുത്തിയത്. അല്‍ക്വയ്ദയുടെ സഹായത്തോടെ 1990ലാണ് അബു സയാഫ് ഭീകര സംഘടനയ്ക്കു തുടക്കമിട്ടത്.

Top