ബിഹാറിലെ ക്വാറന്റൈന്‍ സെന്ററില്‍ വെള്ളത്തിനായി അടിപിടി

പാറ്റ്‌ന: ബിഹാറിലെ ക്വാറന്റൈന്‍ സെന്ററില്‍ വെള്ളത്തിനായി അടിപിടി. 150 ഓളം പേര്‍ കഴിയുന്ന ക്വാറന്റൈന്‍ സെന്ററിലാണ് വെള്ളത്തിനായി അളുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഐസൊലേഷന്‍ സെന്ററുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന പരാതി നിലനില്‍ക്കെയാണ് വെള്ളത്തിനായി അടിപിടി ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്.പാറ്റ്‌നയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഫുല്‍ഹാരയിലാണ് സംഭവം.

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ഒരു ടാങ്ക് വെള്ളവുമായി ലോറി എത്തിയതോടെ ആളുകള്‍ ബക്കറ്റുമായി ഇറങ്ങിയോടുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് ആളുകള്‍ നിമിഷനേരത്തിനുള്ളിലാണ് കൂട്ടംകൂടിയത്. ഉന്തുകയും തള്ളുകയും ചെയ്ത ഇവര്‍ പരസ്പരം ചീത്തവിളിക്കാന്‍ ആരംഭിക്കുകയും ഇത് സംഘര്‍ഷത്തിലേക്ക് എത്തിക്കുകയുമായിരുന്നു.

ബിഹാറില്‍ 1000 ലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3.5 ലക്ഷം പേരെ വിവിധ സെന്ററുകളിലായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

Top