ആണവനിലയങ്ങളിലെ ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ യുക്രൈനും റഷ്യയും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്ക്: ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേര്‍. റഷ്യയുടേത് ആണവ ഭീകരവാദമെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ അധിനിവേശം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. രാജ്യത്തെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തതിനെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വിമര്‍ശിച്ചു.

സപ്രോഷ്യയ്ക്ക് പിന്നാലെ മറ്റൊരു ആണവ നിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുകയാണെന്ന അമേരിക്കന്‍ അംബാസിഡറുടെ ആരോപണം ഏറ്റുപിടിച്ചാണ് യുഎന്‍ രക്ഷാസമിതിയില്‍ യുക്രൈന്‍ വാക്‌പോര് തുടങ്ങിയത്.

ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രെയ്ന്‍ പ്രതിനിധി തുറന്നടിച്ചു. ഇത് മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രചാരണം നുണയാണെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി മറുപടി നല്‍കി.

 

Top