മണിപൂരിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

ഇംഫാല്‍: മണിപൂരില്‍ 59 നിയുക്ത എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കര്‍ സോറോഖൈബാം രജെന്‍ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ബിരേന്‍ സിംഗ് തുടരുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ട സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക്, മുന്‍ മന്ത്രി സത്പാല്‍ മഹാരാജ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.

 

Top