അമ്പത് ദിനങ്ങൾ പിന്നിട്ട് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: സന്തോഷം പങ്കുവെച്ച് ജിയോ ബേബി

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് കാരണമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 50 ദിനങ്ങൾ പിന്നിടുന്നു. സിനിമയുടെ വിജയത്തിൽ സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചു. പ്രമുഖ ചാനലുകൾ നിരസിച്ച ഈ സിനിമയ്ക്ക് വേണ്ടി ഇപ്പോൾ പലരും അപേക്ഷയുമായി വരികയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി .

ലോക മാധ്യമങ്ങൾ സിനിമയെ വാഴ്ത്തുകയാണ് ഇപ്പോൾ. കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള നന്ദി പറഞ്ഞു തീർക്കാനാകില്ലന്നും ജിയോ ബേബി കുറിക്കുന്നു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഇതിനോടകം തന്നെ ലഭിച്ചത്.

 

Top