അഞ്ചാം ട്വന്റി20: അര്‍ധസെഞ്ചുറി നേടി രോഹിത് പുറത്ത്: ഇന്ത്യയ്ക്ക് മികച്ച തുടക്കം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ കരുത്തില്‍ ഇന്ത്യ 10  ഓവര്‍ പിന്നിടുമ്പോള്‍ 110 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.34 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്‌സുകളുമടക്കം 64 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.രോഹിത്തിനൊപ്പം നായകന്‍ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

കോലിയും രോഹിതും ചേര്‍ന്ന് 5.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.സാം കറന്‍ എറിഞ്ഞ അതേ ഓവറില്‍ സിക്‌സടിച്ച് രോഹിത് അര്‍ധസെഞ്ചുറി നേടി. കെ.എല്‍.രാഹുലിന് പകരം ഫാസ്റ്റ് ബൗളര്‍ ടി.നടരാജന്‍ ടീമില്‍ ഇടം നേടി. രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു.

Top