അഞ്ചാം ടി20 ഇന്ന്; ജയിച്ചു കയറാൻ ഇന്ത്യ

ക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര ജയിക്കാൻ ഇന്ത്യ കളത്തിലിറങ്ങും. പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ് ഇപ്പോൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന ടി20 ക്ക് ഇറങ്ങുമ്പോൾ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവിൽ രാത്രി ഏഴിനാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യയുടെ തിരിച്ചു വരവ് . ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാണ്. ടോസ് നേടുന്നവർ ആദ്യം ബൗൾചെയ്യാനാകും തീരുമാനിക്കുക.മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും വേണ്ട രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്ക്കാത്തത് ഒഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്.

വിക്കറ്റ് വീഴ്ത്തുന്നതിൽ ബൗളർമാർ മത്സരിക്കുന്നതും ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മികവ് തുടരനാവാത്തതും സീനിയർ താരങ്ങളുടെ പരുക്കുമാണ് ദക്ഷിണാഫ്രിക്കയുടെ കുറവ് .

Top