മിഥുന്‍ മാനുവലിന്റെ അഞ്ചാം പാതിര ഹിന്ദിയിലേക്ക്

മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചലച്ചിത്രമായ അഞ്ചാം പാതിര ഹിന്ദിയിലേക്ക്.ഹിന്ദി റീമേക്കില്‍ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം മലയാളത്തിലെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളികളാകും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും മിഥുന്‍ പറയുന്നു.

ഡോ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബന്‍ തകര്‍ത്തഭിനയിച്ച ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം സംഗീതം. ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Top