പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായ നൗഷാദെന്ന ഇരുപത്തിരണ്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൗഷാദാണ് ആദ്യം അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പിതാവ് പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്.

നാല്‍പ്പത്തിയഞ്ചുകാരനായ അച്ഛന്‍ മദ്യപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മൂന്ന് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി.

Top