ബീഹാറിൽ പതിനഞ്ചുകാരിക്ക് ക്രൂര പീഡനം

ബീഹാർ : ബിഹാറിൽ ബധിരയും മൂകയുമായ 15 വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി. പ്രതികളെ തിരിച്ചറിയാതിരിക്കാൻ പീഡനത്തിന് ശേഷം പെൺകുട്ടിയുടെ കണ്ണുകൾ വികൃതമാക്കി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ മധുബാനി ജില്ലയിലെ കൗവാഹ ബർഹി ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നത്.

കൂട്ടുകാർക്കൊപ്പം ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിന് ശേഷവും പ്രതികൾ ക്രൂരത അവസാനിപ്പിച്ചില്ല. പ്രതികളെ തിരിച്ചറിയാതിരിക്കാൻ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പെൺകുട്ടിയുടെ കണ്ണുകളിൽ കുത്തി പരുക്കേൽപ്പിച്ചു.

Top