ഫിലിപ്പീന്‍സില്‍ ചരക്ക് കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി

ഒക്കിനാവ: ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പല്‍ ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി.

ഹോങ്കോംഗ് രജിസ്ട്രേഷനിലുള്ള കപ്പലിലെ ഇന്ത്യക്കാരായ 26 ജീവനക്കാരില്‍ 15 പേരെ രക്ഷപെടുത്തി.

ഒക്കിനാവയിലെ നാഹയിലെ തീരസംരക്ഷണ സേനയുടെ കേന്ദ്രത്തിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എമറാള്‍ഡ് സ്റ്റാര്‍ കപ്പലില്‍നിന്നും അപകട സന്ദേശമെത്തിയത്. ഇതോടെ ഹെലികോപ്റ്ററുകളും ബോട്ടുകളും സഹായത്തിനായി അയച്ചു. എന്നാല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയാണ്.

Top