യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി നടത്തിയ പതിനഞ്ചുക്കാരൻ പിടിയിൽ

ഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ 15 വയസുകാരനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് വാട്‌സ് ആപ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്. സൈബര്‍ സെല്‍ അന്വേഷണത്തിലാണ് സന്ദേശം അയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, ജുവനൈല്‍ ഹോമിലേക്കയച്ചു.

Top