കലാശപ്പോരില്‍ ആദ്യ ഗോള്‍; ക്രൊയേഷ്യയ്ക്ക് എതിരെ ഫ്രാന്‍സിന്റെ തകര്‍പ്പന്‍ കിക്ക്‌ !

മോസ്‌കോ: ലോകഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം ആരംഭിച്ചു. ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കി.

18-ാം മിനിറ്റിലാണ് ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാന്‍സ് ലീഡെടുത്തത്. ബോക്‌സിനു തൊട്ടുവെളിയില്‍ അന്റോയിന്‍ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളാക്കിയത്.

ബോക്‌സിലേക്ക് ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക് വീഴുകയായിരുന്നു.

സെമി ഫൈനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.

പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ചിനെ ആദ്യ ഇലവനില്‍ ക്രൊയേഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top