ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌ന്, ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, എംബാപ്പെയ്ക്കാണ് യംഗ് പ്ലെയര്‍

harry

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടെങ്കിലും ക്രൊയേഷ്യയ്ക്ക് ആശ്വാസമായി ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചത്.

ജേതാക്കളായ ഫ്രാന്‍സിന്റെ പുത്തന്‍ താരോദയം കെയ്ലിയന്‍ എംബാപ്പെയ്ക്കാണ് യംഗ് പ്ലെയര്‍ പുരസ്‌കാരം. ഫൈനലിലുള്‍പ്പെടെ നാല് ഗോളുകളാണ് എംബാപ്പെ ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്.

സെമിയില്‍ പുറത്തായെങ്കിലും അതുവരെയുള്ള മത്സരങ്ങളില്‍ അനുപമമായ കളി പുറത്തെടുത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ് ഗോള്‍ഡന്‍ ബൂട്ട്. ആറു തവണയാണ് കെയ്ന്‍ എതിരാളികളുടെ ഗോള്‍വല കുലുക്കിയത്.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയുടെ തേരോട്ടങ്ങളെ വരെ ചെറുത്ത ബെല്‍ജിയത്തിന്റെ ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ടോയിസിന് ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരവും ലഭിച്ചു.

Top