കൊവിഡ്19; ഇന്ത്യ-ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവെയ്ക്കാന്‍ സാധ്യത

ഡല്‍ഹി: കൊവിഡ്19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ സമിതിയും രണ്ട് രാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷന് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത.

പക്ഷെ, മത്സരം മാറ്റിവെക്കാന്‍ തീരുമാനമായതായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചില്ല. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങും വരെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട ആളല്ല താന്‍ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മാര്‍ച്ച് 26ന് ഭുവനേശ്വറില്‍ ആണ് മത്സരം നടക്കേണ്ടത്.

Top