2018-ലെ റഷ്യന്‍ ഫിഫ ലോകകപ്പ്, സ്വിറ്റ്സര്‍ലന്‍ഡിനു ടിക്കറ്റ്

ബാസല്‍: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനു സ്വിറ്റ്സര്‍ലന്‍ഡ് ടിക്കറ്റെടുത്തു.

ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള രണ്ടാം പാദ പ്ലേ ഓഫില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഇതോടെ ഇരുപാദത്തിലുമായി 1-0ന് മുന്നിലെത്തിയാണ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനല്‍സിനു യോഗ്യത നേടിയത്.

എവേ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ നേടിയ വിവാദ പെനാല്‍റ്റി ഗോളാണ് സ്വിറ്റ്സര്‍ലന്‍ഡിന് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിനു വീണു കിട്ടിയ വിവാദ പെനല്‍റ്റി മിലാന്‍ താരം റിക്കാര്‍ഡോ റോഡ്രിഗസ് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ബാസലില്‍ നടന്ന രണ്ടാം പാദ മത്സരം വടക്കന്‍ അയര്‍ലന്‍ഡിന് നിര്‍ണായകമാകുക ആയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും വടക്കന്‍ അയര്‍ലന്‍ഡ് ടീമിന് അനിവാര്യമായ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

1986-നു ശേഷം ഫിഫ ലോകകപ്പ് ഫൈനല്‍സിന് വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യത നേടിയിട്ടില്ല.

Top