ഫിഫ ലോകകപ്പ്: ആതിഥേയരാകാനുള്ള സംയുക്ത ശ്രമങ്ങളുമായി അര്‍ജന്റീനയും ഉറുഗ്വേയും പരാഗ്വെയും

ബ്യൂണസ് ഐറീസ്: ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2030-ലെ ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സംയുക്ത ശ്രമങ്ങളുമായി അര്‍ജന്റീനയും ഉറുഗ്വേയും പരാഗ്വെയും.

ബ്യൂണസ് ഐറീസില്‍ നടന്ന യോഗത്തില്‍ മൂന്നു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചു.

1930-ലെ ആദ്യ ലോകകപ്പ് ഉറുഗ്വെയിലെ മോണ്ടിവിഡോയിലായിരുന്നു. 1930-ന് ശേഷം ഉറുഗ്വെയും 1978ന് ശേഷം അര്‍ജന്റീനയും ലോകകപ്പിന് വേദിയായിട്ടില്ല. കന്ന ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഇരുടീമുകളും.

Top