ലോകകപ്പ് യോഗ്യത മത്സരം ;ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പിടിച്ചുകെട്ടി ഇന്ത്യ

ദോഹ: 2022 ഖത്തർ ലോകകപ്പിനുള്ള  ഇന്ത്യ -ഖത്തർ യോഗ്യത മത്സത്തിൽ ഖത്തറിനെ വിറപ്പിച്ചു ഇന്ത്യ. ഇരു ടീമുകളും സ്കോർ നേടാതെ സമനിലയിൽ കളി അവസാനിച്ചു. ഏഷ്യൻ ചമ്പ്യാന്മാരായ ഖത്തറിനോട് ശക്തമായ പോരാട്ടമാണ് ഇന്ത്യ പുറത്തിറക്കിയത്.

ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്‍റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്.

സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ഗാലറിയില്‍ മലയാളി ആരാധകരെ ത്രസിപ്പിച്ചപ്പോള്‍ ഗുര്‍പ്രീതിന്‍റെ കൈകളാണ് ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ഗോള്‍ബാറിനെ ഭേദിക്കാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല.

Top