ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ

റെ നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ പറങ്കിപ്പടയുടെ സർവാധിപത്യം. നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരിൽ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും സ്വിസ് പൂട്ട് ആറ് ഗോളുകൾ അടിച്ച് തകർക്കുന്ന പോർച്ചുഗീസ് പടയുടെ ആക്രമണമാണ് കളിയിലുടനീളം കണ്ടത്. ഗോളിലേക്കുള്ള ആദ്യ നീക്കം സ്വിറ്റ്‌സർലൻഡിന്റെ ആയിരുന്നെങ്കിലും പെപ്പെയുടെ പ്രതിരോധത്തിൽ ആ ശ്രമം തകർന്ന് തരിപ്പണമായി.

റൊണാൾഡോയുടെ പകരക്കാരനായെത്തിയ ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു. പെപേയും റാഫേൽ ഗ്വിറേറോയും കൂടി ഓരോ ഗോൾ അടിച്ചതോടെ പോർച്ചുഗലിന് ഫുൾ പവറായി. പറങ്കിപ്പടയുടെ ഒരു ഗോൾ മടക്കി മറുപടി പറയാൻ മാത്രമാണ് സ്വിറ്റ്‌സർലൻഡിന് കഴിഞ്ഞത്. കളിയുടെ 58-ാം മിനിറ്റിലാണ് മാനുവേൽ അക്കാഞ്ചിയിൽ നിന്നും പോർച്ചുഗലിന്റെ ലീഡ് കുറയ്ക്കുന്ന ഒരു നീക്കമുണ്ടായത്.

17-ാം മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. ഗോൺസാലോ റാമോസ് നേടിയ ഗോളാണ് പോർച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും പോർച്ചുഗലിന് സാധിച്ചു. 51-ാം മിനിറ്റിലായിരുന്നു വീണ്ടും റാമോസ് മാജിക്. റൂബൻ വർഗാസിനെ പിന്നിലാക്കി യൻ സോമറിന്റെ കാലിൽ നിന്നും പന്ത് വീണ്ടെടുത്ത് റാമോസ് തന്റെ രാജ്യത്തെ ക്വാർട്ടറിലേക്ക് നയിക്കുകയായിരുന്നു. റാമോസിൽ നിന്നും അടുത്ത ഗോൾ പിറക്കുന്നത് കളിയുടെ 67-ാം മിനിറ്റിലാണ്. സ്വിസ് കീപ്പർ സോമറിന് മുകളിലൂടെ പന്ത് മെല്ലെ ഡിങ്ക് ചെയ്ത് പോർച്ചുഗലിനെ റാമോസ് 6-1 എന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിലൂടെ പിറന്നത് ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന ചരിത്രം കൂടിയായിരുന്നു.

കളിയുടെ 74ാം മിനിറ്റുമുതൽ സ്റ്റേഡിയമാകാതെ റൊണാൾഡോ.. റൊണാൾഡോ എന്ന ആർപ്പുവിളികൾ കൊണ്ട് നിറഞ്ഞു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇതാദ്യമായാണ് പോർച്ചുഗൽ നാലിലധികം ഗോളുകൾ നേടുന്നത്. ക്വാർട്ടറിൽ മൊറോക്കോയാകും പോർച്ചുഗീസിന്റെ എതിരാളികൾ. കൊറിയയും പോർച്ചുഗലിനെതിരെ നേടിയ അട്ടിമറി ജയങ്ങളുടെ പാഠമുൾക്കൊണ്ടാണ് പോർച്ചുഗൽ കളിക്കളത്തിലിറങ്ങിയത്. പ്രീ ക്വാർട്ടർ കടക്കാൻ ഇതിന് മുൻപ് രണ്ട് തവണ മാത്രമേ പോർച്ചുഗലിന് കഴിഞ്ഞിട്ടുള്ളൂ. 1966ലും 2006ലുമാണ് പോർച്ചുഗലിന് അത് സാധിച്ചത്.

Top