ആരാധകര്‍ നിരാശയില്‍ ; അര്‍ജന്റീന ഇന്ന് തോല്‍ക്കുമെന്ന് അക്കില്ലസ് പൂച്ച

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രവചനവുമായി അക്കില്ലസ് പൂച്ച.

നിര്‍ണായക മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ കളത്തിലിറങ്ങുന്ന അര്‍ജന്റീന പരാജയപ്പെടുമെന്നാണു പൂച്ചയുടെ പ്രവചനം.

ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂച്ചയാണ് അക്കില്ലസ്.

റഷ്യയുടെ ഉദ്ഘാടന മത്സരവും രണ്ടാം മത്സരവും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. കൂടാതെ ഇറാന്‍, മൊറോക്കോ മത്സരവും, ബ്രസീല്‍, കോസ്റ്റോറിക്കാ മത്സരത്തിന്റെ പ്രവചനത്തിലും പൂച്ചയ്ക്ക് തെറ്റിയില്ല.

2017 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയികളെയും കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് പൂച്ച.

ഒരു മേശപ്പുറത്ത് ഭക്ഷണം നിറച്ച രണ്ട് ബൗളുകള്‍ വയ്ക്കും. അതില്‍ ഓരോ രാജ്യത്തിന്റെ പതാകയും. ഇതില്‍ അക്കിലസ് ഏത് ബൗളില്‍ നിന്നാണ് ഭക്ഷണമെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രവചനഫലം.

Top