സ്റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണം; മറഡോണയ്ക്ക് താക്കീതുമായി ഫിഫ

maradona

മോസ്‌കോ: ലോകകപ്പ് മത്സരവേദികളിലെ താരമായ ഡീഗോ മറഡോണയ്ക്ക് ഫിഫയുടെ താക്കീത്. നൈജീരിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ മത്സത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഗാലറിയില്‍ കളി കാണാനെത്തിയ മറഡോണയാണ്.

ലയണല്‍ മെസി ആദ്യ ഗോള്‍ നേടിയപ്പോള്‍ പ്രത്യേക തരത്തില്‍ എഴുന്നേറ്റ് നിന്നതും മാര്‍ക്കസ് റോജോ നിര്‍ണായക ഗോള്‍ നേടിയപ്പോള്‍ നടുവിരല്‍ ഉയര്‍ത്തിയതും മത്സരത്തിനിടയ്ക്ക് ഇരുന്ന് ഉറങ്ങുന്നതും ചാനലുകളില്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. മറഡോണയുടെ പ്രവൃത്തികള്‍ ആരാധകര്‍ ആസ്വദിച്ചതിനൊപ്പം പല കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഫിഫ മറഡോണയ്ക്ക് താക്കീത് നല്‍കുകയും ചെയ്തു.

എത്ര വലിയ താരമായാലും സ്റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണമെന്ന് ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് കോളിന്‍സ് മുന്നറിയിപ്പ് നല്‍കി. താരങ്ങളും സ്റ്റാഫും ആരാധകരും പരസ്പരം ബഹുമാനിക്കണമെന്നും കോളിന്‍സ് പറഞ്ഞു.

Top