fifa under 20 world cup :diego mardona in south koria

ഫിഫ അണ്ടര്‍ 20 വേള്‍ഡ് കപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ക്കായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ദക്ഷിണ കൊറിയയിലെത്തി.

ഇഞ്ചിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മറഡോണക്ക് വന്‍വരവേല്‍പാണ് ദക്ഷിണ കൊറിയ നല്‍കിയത്‌ . നാളെ മറഡോണയും അര്‍ജന്റീന മുന്‍ ഫുട്‌ബോള്‍ താരം പാബ്ലോ എയ്മറും ചേര്‍ന്ന് മത്സരത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കും.

ആദ്യമായാണ് മറഡോണ ദക്ഷിണ കൊറിയയിലെത്തുന്നത്. ഫുട്‌ബോള്‍ ഇതിഹാസത്തെ ആദ്യമായി നേരില്‍ കാണുന്നതിന്റെ ആവേശത്തിലായിരുന്നു ദക്ഷിണ കൊറിയന്‍ ആരാധകര്‍.

മെയ് 20 മുതല്‍ ജൂണ്‍ 11 വരെയാണ് അണ്ടര്‍ 20 ലോകകകപ്പ് നടക്കുക. 24 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ദക്ഷിണ കൊറിയയിലെ ആറ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയിരിക്കുന്നത്.

Top