ഫിഫ അണ്ടര്‍-17 ലോകകപ്പ്, യു.എസ്.എയ്ക്കും മാലിക്കും വിജയം

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ യു.എസ്.എയ്ക്കും മാലിക്കും വിജയം.

യു.എസ്.എ ഘാനയെ എതിരില്ലാതെ ഒരു ഗോളിന് തകര്‍ത്തപ്പോള്‍ തുര്‍ക്കിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാലിയുടെ വിജയം.

ആദ്യ കളിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച യു.എസ്.എയുടെ രണ്ടാം വിജയമാണിത്. 75ആം മിനിറ്റില്‍ അയോ അകിനോലയാണ് യു.എസ്.എയുടെ വിജയഗോള്‍ നേടിയത്. അകിനോയുടെ ബോക്സിന്റെ വലത് സൈഡില്‍ നിന്നുള്ള ഒരുഷോട്ട് ഘാനന്‍ വലയിലെത്തുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ തുര്‍ക്കി മാലി മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാലി എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയിച്ചത്. 38-ാം മിനിറ്റില്‍ ജെമോസ ട്രാവോറാണ് മാലിക്കായി ആദ്യ ഗോള്‍ നേടിയത്.

68-ാം മിനിറ്റില്‍ എന്‍ ഡ്യായെ മാലിയുടെ ലീഡുയര്‍ത്തി. 86-ാം മിനിറ്റില്‍ കൊണാറ്റയുടെ ഗോളിലൂടെ മാലി വിജയമുറപ്പിച്ചു.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇന്ത്യ കൊളംബിയേയും പാരഗ്വായ് ന്യൂസിലാന്റിനേയും നേരിടും.

Top