ഫിഫ അണ്ടര്‍ 17 ലോകകപ്പ്, കൊച്ചി വേദിയാകുന്നത് എട്ട് മത്സരങ്ങള്‍ക്ക്

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ എട്ടു മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുമെന്ന് കായിക മന്ത്രി എ. സി. മൊയ്തീന്‍.

ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ആദ്യ മത്സരത്തില്‍ ബ്രസീലും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അന്നു രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടുമെന്നും മന്ത്രി അറിയിച്ചു.

പത്തിന് വൈകുന്നേരം അഞ്ചിന് സ്പെയിന്‍ – നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍ മത്സരവും 13ന് വൈകുന്നേരം അഞ്ചിന് ഗിനിയ – ജര്‍മനി മത്സരവും രാത്രി എട്ടിന് സ്പെയിന്‍ – ദക്ഷിണ കൊറിയ മത്സരവും നടക്കും.

18-ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനും 22-ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൊച്ചി വേദിയാകുമെന്നും മന്ത്രി പറഞ്ഞു.

Top