അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ 2023-ല്‍ നടത്താൻ തീരുമാനിച്ച് ഫിഫ

സൂറിച്ച്: 2021ൽ നടക്കാനിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്നാണ് തീരുമാനം. അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

2023-ല്‍ ഇവ രണ്ടും അതത് രാജ്യങ്ങളില്‍ തന്നെ നടത്താനാണു പുതിയ തീരുമാനം. നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ ഉപേക്ഷിച്ചിരുന്നു.

Top