അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍, ഫൈനലില്‍ ഇംഗ്ലണ്ടും വെനസ്വേലയും ഏറ്റുമുട്ടും

ജിയോഞ്ജു (ദക്ഷിണ കൊറിയ): അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ഇംഗ്ലണ്ടും വെനസ്വേലയും തമ്മില്‍ ഏറ്റുമുട്ടും.

സെമിയില്‍ ഇംഗ്ലണ്ട് ഇറ്റലിയെയും (31) വെനസ്വേല ഉറുഗ്വായെയുമാണ് തോല്‍പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് വെനസ്വേല ആദ്യ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്.

ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ഇംഗ്ലണ്ട് ഇറ്റലിക്കെതിരെ ഉജ്വലമായി തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ഒര്‍സോലിനിയുടെ ഗോളിലാണ് ഇറ്റലി ലീഡ് നേടിയത്. 66, 68 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് സോളാങ്കെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 77-ാം മിനിറ്റില്‍ ലൂക്ക്മാന്‍ പട്ടിക തികച്ചു.

ഫൈനല്‍ മത്സരം ജൂണ്‍ പതിനൊന്നിന് നടക്കും.

Top