കൊച്ചി ഫുട്‌ബോള്‍ ആവേശ ലഹരിയില്‍ ; ബ്രസീലിനെ വിറപ്പിച്ച് സ്‌പെയ്‌ന്റെ ആദ്യ ഗോള്‍

കൊച്ചി : അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ ആരംഭിച്ചു . മത്സരം ആരംഭിച്ച്‌ അധിക നേരം കഴിയും മുന്‍പ് ബ്രസീലിനെ വിറപ്പിച്ചുകൊണ്ട് സ്പെയിന്‍ ആദ്യ ഗോള്‍ നേടി.

നാലാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച സ്‌പെയിന്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിന്റെ ഷോട്ട് ബ്രസീല്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു ഗോള്‍.

ഇരു ടീമുകളിലും ശ്രദ്ധേയ സാന്നിധ്യങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരെല്ലാം അന്തിമ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രഹരശേഷിയുള്ള സ്‌ട്രൈക്കര്‍മാരായ പൗളീഞ്ഞോ, ലിങ്കണ്‍, മധ്യനിരയിലെ പവര്‍ഹൗസ് മാര്‍ക്കസ് അന്റോണിയോ തുടങ്ങിയവര്‍ മഞ്ഞക്കുപ്പായത്തില്‍ കൊച്ചിയിലെ കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങി.

ബാര്‍സിലോന ബി ടീമിന്റെ കുന്തമുനയായ ആബേല്‍ റൂയിസ്, റയല്‍ മഡ്രിഡ് ജൂവനൈല്‍ എ ടീമിന്റെ വിക്ടര്‍ ഗാര്‍ഷ്യ തുടങ്ങിയവര്‍ സ്പാനിഷ് നിരയിലും ഇടംപിടിച്ചു.

ഇന്നു ജയിക്കുന്നവര്‍ ഗ്രൂപ്പ് ഡി ജേതാക്കളാകുമെന്നാണു പ്രതീക്ഷ.

ആദ്യ ഇലവന്‍: ബ്രസീല്‍

ഗബ്രിയേല്‍ ബ്രസാവോ (ഗോള്‍കീപ്പര്‍), വെസ്‌ലി, വിട്ടാവോ (ക്യാപ്റ്റന്‍), ലൂക്കാസ് ഹാള്‍ട്ടര്‍, വിക്ടര്‍ ബോബ്‌സിന്‍, വെവേഴ്‌സന്‍, പൗളീഞ്ഞോ, മാര്‍ക്കോസ് അന്റോണിയോ, ലിങ്കണ്‍, അലന്‍, ബ്രണ്ണര്‍

സ്‌പെയിന്‍: അല്‍വാരോ ഫെര്‍ണാണ്ടസ് (ഗോള്‍കീപ്പര്‍), ജൗമി മത്തിയൂ, ഹ്യൂഗോ ഗ്വില്ലാമോന്‍, വിക്ടര്‍ ചസ്റ്റ്, ഫെറാന്‍ ടോറസ്, മുഹമ്മദ് മൗക്‌ലിസ്, ആബേല്‍ റൂയിസ് (ക്യാപ്റ്റന്‍), സെര്‍ജിയോ ഗോമസ്, അല്‍വാരോ ഗാര്‍ഷ്യ, ഡീഗോ പാംപിന്‍, കാര്‍ലോസ് ബെയ്ട്ടിയ

Top