ഫിഫ പ്രസിഡന്റിനും കോവിഡ് !

Gianni Infantino

ഫിഫ പ്രസിഡന്റിന് കോവിഡ് സ്ഥിതീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫിഫ പ്രസിഡന്റ്‌ ഇൻഫന്റിനോയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഫിഫ പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇനിയുള്ള പത്ത് ദിവങ്ങളിൽ ഇൻഫാന്റിനോ ക്വാറൻറ്റീനിൽ തുടരും. മാത്രമല്ല ഇൻഫാന്റിനോ സമ്പർക്കത്തിൽ ആയ എല്ലാവരോടും മുൻകരുതലുകൾ എടുക്കാനും ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പല പ്രമുഖരുമായി കൂടി കാഴ്ചകൾ നടത്തിയിരുന്നതാണ് അവരോടും വേണ്ട മുൻകരുതലുകൾ എടുക്കാൻ ഫിഫയുടെ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്

Top