കോവിഡ് ഭീഷണി; ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെച്ചു

കോവിഡിന്റെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹി സമിതി അറിയിച്ചു

നവംബര്‍ 2 മുതല്‍ 21 വരെ കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഇന്ത്യ ഇതാദ്യമായാണ് അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടുന്നത്.

ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇതോടൊപ്പം പനാമയിലും കോസ്റ്ററീക്കയിലുമായി നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവെച്ചിട്ടുണ്ട്.

Top