സ്വവര്‍ഗാനുരാഗികളെ അപമാനിച്ചു ;മെക്‌സിക്കന്‍ ആരാധകര്‍ക്കെതിരെ ഫിഫയുടെ അന്വേഷണം

mexican

മോസ്‌കോ: സ്വവര്‍ഗാനുരാഗികളെ അപമാനിച്ചതിന്റെ പേരില്‍ മെക്‌സിക്കന്‍ ആരാധകര്‍ക്കെതിരെ ഫിഫയുടെ അന്വേഷണം വരുന്നു. ജര്‍മ്മനി – മെക്‌സിക്കോ മത്സരത്തിനിടെയിലെ മെക്‌സിക്കന്‍ ആരാധകരുടെ ചെയ്തികള്‍ക്കെതിരെയാണ് ഫിഫയുടെ നടപടി. ജര്‍മ്മന്‍ താരങ്ങളെയും ആരാധകരെയും അപമാനിച്ചതിന് പുറമെ സ്വവര്‍ഗാനുരാഗികളെയും മെക്‌സിക്കന്‍ ആരാധകര്‍ അപമാനിച്ചത്.

പുരുഷ വേശ്യ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് പദമായ ‘പുടോ’ മോസ്‌കോ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ജര്‍മനി-മെക്‌സികോ മത്സരത്തിനിടയില്‍ മെക്‌സിക്കന്‍ ആരാധകര്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയുണ്ടായി. ഇതിനെതിരെയാണ് അന്വേഷണം.

ഇതാദ്യമായല്ല മെക്‌സിക്കന്‍ ആരാധകര്‍ പരിധി വിട്ട് പെരുമാറുന്നത്. റഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും സമാന സംഭവം എന്ന് അരങ്ങേറിയിട്ടുണ്ട്. സൗത്ത് കൊറിയയുമായിട്ടാണ് മെക്‌സിക്കോയുടെ അടുത്ത മത്സരം.

Top