കളിക്കിടെ റെഡ്ബുള്‍ കുടിച്ചു ; ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫയുടെ പിഴ

fifa-1

ലണ്ടന്‍: കളിക്കിടെ ഇംഗ്ലണ്ട് താരം റെഡ്ബുള്‍ കുടിച്ചതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫയുടെ പിഴ. പതിനാറായിരം പൗണ്ട് ( ഏതാണ്ട് പതിനാലര ലക്ഷം രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്.

അതേസമയം ഫിഫയുടെ നടപടിക്കെതിരേ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി. സംഭവത്തില്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്ക് പരാതി നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

റെഡ്ബുള്‍ ഫിഫയുടെ സ്‌പോണ്‍സര്‍മാരല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍20 ലോകകപ്പ് ഫൈനലിനിടെ കൊറിയയ്ക്കെതിരായ മത്സരത്തിനിടെയാണ് ഒരു ഇംഗ്ലീഷ് യുവതാരം റെഡ്ബുള്‍ കുടിച്ചത്. ഫിഫയുമായി ഡ്രിങ്ക് കരാറുള്ളത് നിലവില്‍ കൊക്കകോളയ്ക്കാണ്.

Top