ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

മോസ്‌ക്കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നായി എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ ഓഷ്യനിയയില്‍ നിന്ന് വരുന്ന ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.

ലോക ചാംപ്യന്‍മാരായ ജര്‍മനി, യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, കോപ്പ അമേരിക്ക ജേതാക്കളായ ചിലി, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീട ജേതാക്കളായ കാമറൂണ്‍, കോണ്‍കാക്കാഫ് കപ്പ് ചാംപ്യന്‍മാരായ മെക്സിക്കോ, ഏഷ്യന്‍ കപ്പ് ജേതാക്കളായ ആസ്ത്രേലിയ എന്നിവയാണ് മറ്റ് ടീമുകള്‍.

ഇന്ന് മുതല്‍ ജൂലൈ രണ്ട് വരെയാണ് മത്സരങ്ങള്‍. എട്ട് ടീമുകളെ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം. രണ്ട് ഗ്രൂപ്പില്‍ നിന്ന് രണ്ട് വീതം ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.

Top