മെസിയും, റൊണാള്‍ഡോയും ഇടംപിടിച്ചപ്പോള്‍ നെയ്മറിനെ പിന്തള്ളി ഫിഫ പുരസ്‌കാര പട്ടിക

സൂറിച്ച്: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2018ലെ ഫിഫ പുരസ്‌കാരത്തിന്റെ അവസാന പട്ടികയില്‍ നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്.

ലയണല്‍ മെസി, കൈലിയന്‍ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ഏഡന്‍ ഹസാഡ്, കെവിന്‍ ഡിബ്രൂയിന്‍, ഹാരി കെയ്ന്‍, ലൂക്ക മോഡ്രിച്ച്, ആന്‍ത്വാന്‍ ഗ്രീസ്മാന്‍, റാഫേല്‍ വാറാന്‍ എന്നിവര്‍ ഇടംകണ്ടെത്തിയപ്പോഴാണ് അവസാന പത്ത് പേരുടെ പട്ടികയില്‍ നെയ്മറിന് ഇടം ലഭിക്കാഞ്ഞത്.

അതേസമയം, മികച്ച പരിശീലകനുള്ള പുരസ്‌കാര സാധ്യതാ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ഗാരെത് സൗത്ത്‌ഗേറ്റ്, ഫ്രാന്‍സിന്റെ ദിദിയെ ദേഷാംപ്, റഷ്യയുടെ സ്റ്റാന്‍സ്ലാവ് ചെര്‍ചെസോവ്, ബല്‍ജിയത്തിന്റെ റോബര്‍ട്ടോ മാര്‍ട്ടിനസ്, റയലിന്റെ മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള തുടങ്ങിയവര്‍ അവസാന പത്ത് പേരുടെ പട്ടികയില്‍ ഇടംനേടി.

Top