ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം: ചുരുക്കപ്പട്ടിക പുറത്തു വിട്ടു

messi ronaldo

സൂറിച്: ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പുറത്തു വിട്ടു. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വെര്‍ജി വാന്‍ഡൈക് എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചു.

കഴിഞ്ഞ സീസണിലെ മികച്ച താരമായ ലൂകാ മോഡ്രിച് പട്ടികയില്‍ ഇടം പിടിച്ചില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണ് ലിവര്‍പൂളിന്റെ ഡച്ച് താരമായ വാന്‍ഡൈകിന് അനുഗ്രഹമായത്. നെയ്മര്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികക്ക് പുറത്തായി.

ചുരക്കപ്പട്ടികയില്‍നിന്നും വിജയിയെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കും. ദേശീയ ടീം കോച്ച്- ക്യാപ്റ്റന്മാര്‍, തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍-ആരാധകര്‍ എന്നിവരാണ് വോട്ടര്‍മാര്‍.വിജയിയെ സെപ്റ്റംബര്‍ 23ന് മിലാനില്‍ പ്രഖ്യാപിക്കും.

ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍

1. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ചുഗല്‍/ യുവന്റസ്)
2. ലയണല്‍ മെസ്സി (അര്‍ജന്റീന/ ബാഴ്‌സലോണ)
3. മുഹമ്മദ് സലാഹ് (ഈജിപ്ത്/ ലിവര്‍പൂള്‍)
4. വെര്‍ജില്‍ വാന്‍ഡൈക് (നെതര്‍ലന്‍ഡ്‌സ്/ ലിവര്‍പൂള്‍)
5. ഫ്രെങ്കി ഡി ജോങ് (നെതര്‍ലന്‍ഡ്‌സ്/ അയാക്‌സ്)
6. മത്യാസ് ഡി ലിറ്റ് (നെതര്‍ലന്‍ഡ്‌സ് / അയാക്‌സ്)
7. എഡന്‍ ഹസാഡ് (ബെല്‍ജിയം/ ചെല്‍സി)
8. ഹാരി കെയ്ന്‍ (ഇംഗ്ലണ്ട് / ടോട്ടന്‍ഹാം)
9. സാദിയോ മാനെ (സെനഗാള്‍/ ലിവര്‍പൂള്‍)
10. കെയ്‌ലിയന്‍ എംബാപ്പെ (ഫ്രാന്‍സ്/ പി.എസ്.ജി)

Top