ഫിഫയുടെ 2020-ലെ മികച്ച താരത്തെ ഇന്നറിയാം

സൂറിച്ച്: 2020-ലെ ഫിഫയുടെ മികച്ച താരത്തെ സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. രാത്രി 11 മണിക്കാണ് ചടങ്ങ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് പുരസ്‌കാരത്തിനായി രംഗത്തുള്ളത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയുടെ അര്‍ജന്റീന താരം മെസ്സിയായിരുന്നു പുരസ്‌കാരത്തിന് അർഹനായത്.

2016 മുതലാണ് ഫിഫ ബെസ്റ്റ് എന്ന പേരില്‍ പുരസ്‌കാരം നല്‍കാനാരംഭിച്ചത്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വട്ടവും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ഒരുവട്ടവും പുരസ്‌കാരം നേടി. ഇത്തവണ ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്കാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

Top