ഫിഫ പുരസ്‌കാര തിളക്കത്തിൽ അർജന്റീന; നേടിയത് നാല് അവാർഡുകൾ

ഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‍ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണൽ സ്കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- അർജന്റീനിയൻ. തുടങ്ങി നാല് അവാർഡുകളാണ് അർജന്റീന സ്വന്തമാക്കിയത്.

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും ചടങ്ങിൽ മെസി പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top