ഫിഫ പുരസ്‌കാരം ഉടൻ, പ്രതീക്ഷയോടെ ആരാധകർ

സൂറിച്ച്: ഈ വ‍‍ർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബർ പതിനേഴിന് പ്രഖ്യാപിക്കും. വിർച്വൽ ചടങ്ങിലൂടെയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മികച്ച പുരുഷ വനിതാ താരങ്ങൾ, പരിശീലകർ, ഗോൾകീപ്പർമാർ, മികച്ച ഗോൾ എന്നിവയ്ക്കുള്ള പുരസ്കാരം വോട്ടെടുപ്പിലൂടെയാണ് നിശ്ചയിക്കുക.

ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റൻമാരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരുമാണ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുക.

Top