ഫീല്‍ഡിംഗ് തടസപ്പെടുത്തി; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിശ്ര പുറത്ത്

പിഎല്ലില്‍ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്രയെ പുറത്താക്കി. ഐപിഎല്ലില്‍ ഇത് രണ്ടാമത്തെ താരമാണ് ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ആ വിവാദ വിക്കറ്റ്. റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ വഴി മാറ്റിയതാണ് മിശ്രയ്ക്ക് തിരിച്ചടിയായത്. ഐപിഎല്ലില്‍ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് ആദ്യം പുറത്താക്കപ്പെട്ട താരം യൂസഫ് പത്താനാണ്. ഒബ്‌സ്ട്രക്ടിംഗ് ദി ഫീല്‍ഡിലൂടെയായിരുന്നു ആ വിവാദ വിക്കറ്റ്.

മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ആ വിവാദ വിക്കറ്റ് ഉണ്ടായത്. സണ്‍ റൈസേഴ്‌സ് താരം ഖലീല്‍ അഹമ്മദെറിഞ്ഞ ഓവറിലെ നാലാം പന്ത് അടിക്കാന്‍ ശ്രമിച്ചെങ്കിലും മിശ്രയുടെ ബാറ്റില്‍ കൊണ്ടില്ല. എന്നാല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പന്ത് ബോളറായ ഖലീല്‍ അഹമ്മദിന് അടുത്തേയ്‌ക്കെത്തിച്ചു. മിശ്രയെ റണ്ണൗട്ടാക്കാനായിരുന്നു ഖലീല്‍ ശ്രമിച്ചത്. എന്നാല്‍ ക്രീസില്‍ വട്ടം ഓടിയ മിശ്ര ആ വിക്കറ്റ് തടസപ്പെടുത്തുകയായിരുന്നു.എന്നാല്‍ ഹൈദരാബാദ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും, മൂന്നാം അമ്പയര്‍ വിക്കറ്റ് വിധിക്കുകയുമായിരുന്നു.

Top