Fidel Castro Lashes Out at Obama After Cuba Visit

ഹവാന: അമേരിക്ക ക്യൂബ ബന്ധം പുനഃസ്ഥാപിച്ചതിനെതിരെ ക്യൂബ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ രംഗത്തെത്തി. അമേരിക്കയില്‍ നിന്നും ഒരു സമ്മാനവും ക്യൂബ ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ ദിനപത്രത്തിലെ ലേഖനത്തിലൂടെ ഫിഡല്‍ കാസ്‌ട്രോ വിമര്‍ശിച്ചു. 1961 ലെ അമേരിക്കന്‍ അധിനിവേശത്തെ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു കാസ്‌ട്രോയുടെ വിമര്‍ശം.

ക്യൂബയിലെ ദേശീയദിനപത്രമായ ഗ്രാന്‍മയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുടെയാണ് കാസട്രോയുടെ വിമര്‍ശം. അമേരിക്ക എന്ന സാമ്രാജ്യത്വ രാജ്യത്തിന്റെ ഒരു സമ്മാനവും ക്യൂബയ്ക്ക് ആവശ്യമില്ല. വിദ്യാഭ്യാസ സാംസ്‌കാരിക വികസനത്തിലുടെ ക്യൂബ കൈവരിച്ച നേട്ടം മറ്റും അടയറവയ്ക്കുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.

ഇരു രാജ്യങ്ങളുെ തമ്മിലുളള ബന്ധം ഊഷ്മളമാക്കിയ ശേഷം ഒബാമയുടെ പറഞ്ഞ വാക്കുകളെ അനുകൂലിക്കാത്ത കാസ്‌ട്രോ, ഒബാമയുടെ വാക്കുകള്‍ ക്യൂബന്‍ ജനതയ്ക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കുമെന്നും പ്രതികരിച്ചു. 1961 ല്‍ അമേരിക്ക ബേ ഓഫ് പിഗ്‌സിലേയ്ക്ക് നടത്തിയ കടന്നു കടന്നുകയറ്റത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കാസ്‌ട്രോയുടെ പ്രതികരണം.

ക്യൂബന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ അമേരിക്ക തയ്യാറാകരുതെന്ന മുന്നറിയിപ്പുമുണ്ട് കാസ്‌ട്രോയുടെ 1,500 വാക്കുകള്‍ അടങ്ങുന്ന ലേഖനത്തില്‍.

ഒബാമയുടെ ചരിത്രപ്രധാനമായ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ ഫിഡല്‍ കാസ്‌ട്രോ പ്രത്യക്ഷപ്പെട്ടിരുന്നില്ല.1976 മുതല്‍ ക്യൂബയുടെ പ്രസിഡന്റായിരുന്ന ഫിഡല്‍ , 2008 ലാണ് അധികാരം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറിയത്.

Top